February 11, 2012

സെക്കന്‍റ് ഷോ:




"second show സിനിമ കണ്ടു ..എന്റെ മൂന്നു വയസ്സുള്ള മകന്റെ നിരൂപണം ...
കാര്‍ ഓടിച്ചു ..കത്തി വച്ച് ടാക് ടാക് മുറിച്ചു ..ഡിഷും ഡിഷും ഇടിച്ചു ..പിന്നെ തോക്ക് വച്ചു വെടിവച്ചു .....ഈ നാല് വരികളാണീ സിനിമ ..പക്ഷെ വളരെ വ്യത്യസ്തതയോടെ സംവിധാനം ചെയ്തിട്ടുണ്ട് ഒരു സുബ്രഹ്മണ്യപുരം മലയാളം റീമേക്ക്‌ പോലെ തോന്നിച്ചു ..violence പ്രോത്സാഹിപ്പിക്കുന്ന കഥ അത്ര പുരോഗമാനപരമല്ല എന്ന് മാത്രം തോന്നി ..നവാഗതനായ ശ്രീനാഥ് രാജേന്ദ്രന്‍ മലയാളത്തിന് ഭാവി വാഗ്ദാനമായി മാറിയേക്കാം..പണം ഉണ്ടാക്കാന്‍ കുറുക്കു വഴികള്‍ തേടുന്ന യുവത്വത്തെ കരുതിയാകാം ഇത്തരം കഥകള്‍ വരുന്നത് ..(ഇന്ത്യന്‍ റുപീ മറ്റൊരു ഉദാഹരണം ) ഒരിക്കലും അവസാനിക്കാത്ത പരമ്പര പോലെ ഈ സമൂഹത്തില്‍ നടന്നു വരുന്ന ഈ ആചാരം ഇനിയും നിരവധി സിനിമകള്‍ക്ക് ബീജാവാപത്തിനായി ഇവിടെ തന്നെ ഉണ്ടാകും എന്ന ക്ലൈമാക്സ്‌ ആവര്‍ത്തിക്കുന്നു ..ജീവിക്കാന്‍ വേണ്ടി മരിക്കാന്‍ തയ്യാറാകുന്ന യുവത്വതെ ഉണര്‍ത്തുന്നതിന് പകരം അവരുടെ ഹീറോഇസം ചൂഷണം ചെയ്യുന്നു എന്ന് മാത്രം .. ചിത്രവിശേഷത്തിലെ ഹരീയുടെ 7 മാര്‍ക്കിനോട് പൂര്‍ണമായും യോജിക്കുന്നു ...

September 3, 2011

പ്രണയം


ഇന്ന് പ്രണയം സിനിമ കണ്ടു .ഒരു കവിത പോലെ മനോഹരം ഇടവേളക്കു ശേഷമാണ് കഥ എന്നെ കൂടുതല്‍ വൈകാരികമായി സ്പര്‍ശിച്ചത് ..പല ഫ്രെയിംകളും ഒരു പെയിന്റിംഗ് പോലെ മനസ്സിന്റെ ഭിത്തിയില്‍ അലങ്കരിച്ചു തരുന്നു .. സിനിമ സംവിധായകന്റെ കല എന്നു ബ്ലെസ്സി തെളിയിക്കുന്നു.

സൂക്ഷ്മത കുറവിനാല്‍ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ഏതു നിമിഷവും ലംഘിച്ചു പോയേക്കാവുന്ന ഒരു കഥാ ഘടനയാണ് ബ്ലെസ്സി കയ്യടക്കതിനാല്‍ മികച്ചതാക്കുന്നത് . സംവിധായകന്‍ തന്നെ തിരക്കഥയും എഴുതുന്നത്‌ സിനിമയ്ക്ക്കൂ ടുതല്‍ പൂര്‍ണത കിട്ടും ,അനുപം ഖേരിന്റ്റെ dubbing മാത്രം കല്ലുകടിയായി .ശ്വാസോച്വാസത്തിലെ ചെറിയ ഇടവെലകളിലാണ് ജീവിതവും മരണവും ഉള്ളത് എന്നിങ്ങനെയുള്ള ചിന്തോദീപകമായ വരികള്‍..മികച്ചതാണ് .കഥക്ക് വേണ്ടി മോഹന്‍ലാലിനെ വീല്‍ ചെയരിളിരുത്താന്‍ ബ്ലെസി കാണിച്ച ധൈര്യവും മരം ചുറ്റാന്‍ പോലും കഴിയാതെ അതിലിരിക്കാന്‍ ലാല്‍ തയ്യാറായതും മലയാള സിനിമക്ക് മുതല്‍കൂട്ടാണ് ...വടക്കുനോക്കി യന്ത്രത്തിലെ ദിനെശ നില്‍ നിന്നും പ്രൊഫ മാത്യൂസിന്റെ ഹൃദയവിശാലതയിലെക്കുള്ള മലയാളിയുടെ വികാസ പരിണാമത്തിനു സിനിമയും ബ്ലെസ്സിയും നാന്ദി കുറിക്കട്ടെ ...

ഇതിലെ ഗാനങ്ങളെ കുറിച്ച് ചിലത് കൂടി
o n v ഈ പ്രയാധിക്യതിലും എത്ര മനോഹരമായി പ്രണയത്തെ വരികളില്‍ പകര്‍ത്തുന്നു ..മലയാളത്തിന്റെ സുകൃതമീ കവി ..വരികളുടെ ആത്മാവറിഞ്ഞ സംഗീതവും ..
piano യും clarnet ഉം വളരെ ഭംഗിയായി ജയചന്ദ്രന്‍ ഉപയോഗിച്ചിരിക്കുന്നു ...
ആ വരികളും ഇവിടെ ചേര്‍ക്കുന്നു

പാട്ടില്‍
ഈ പാട്ടില്‍
ഇനിയും നീ ഉണരില്ലേ
ഒരു രാപ്പാടി പാടും ഈണം കേട്ടതല്ലേ
പനിനീര്‍ പൂക്കള്‍ ചൂടി രാവുറങ്ങിയില്ലേ..
എന്‍ നെന്ചിലൂറും ഈ പാട്ടില്‍ ഇനിയും നീ ഉണരില്ലേ ...

സാഗരം മാറിലേറ്റും കതിരോന്‍ വീണെരിഞ്ഞു
കാതരേ നിന്റെ നെഞ്ചില്‍ ഏരിയും സൂര്യനാരോ
കടലല തുടു നിറമാര്‍ന്നു നിന്‍ കവിളിലും അരുണിമ പൂത്തുവോ
പ്രണയമോര സുലഭ മധുരമാം നിര്‍വൃതി
ഒഴുകും പാട്ടില്‍ ...

ആയിരം പൊന്‍ മയൂരം കടലില്‍ ന്നൃത്തമാടും
ആയിരം ജ്വാലയായി കതിരോന്‍ കൂടെയാടും
പകലോളി ഇരവിനെ വേല്‍ക്കുമി
മുകിലുകള്‍ പറവകള്‍ വാഴ്ത്തിടും
പ്രണയമോരസുലഭ മധുരമാം നിര്‍വൃതി
കുളിരിന്‍ കൂട്ടില്‍ ഈ കൂട്ടില്‍ ഇനിയും നാം അണയില്ലേ...

July 4, 2011

മാമ്പൂക്കള്‍
ഒരു കാലവര്‍ഷത്തെയും
ഒരു കൊടും വേനലിനെയും
അതിജീവിച്ച മാമ്പൂക്കള്‍ ..

ഇത് മറ്റൊരു മാമ്പൂക്കാലം
ഇത്തിള്‍ വള്ളികളില്‍ തളിര്‍ത്തു പടരുന്ന മാമ്പൂക്കാടുകളുടെ സുവര്‍ണകാലം ...
മാമ്പൂക്കള്‍ ...