
ഇന്ന് പ്രണയം സിനിമ കണ്ടു .ഒരു കവിത പോലെ മനോഹരം ഇടവേളക്കു ശേഷമാണ് കഥ എന്നെ കൂടുതല്‍ വൈകാരികമായി സ്പര്‍ശിച്ചത് ..പല ഫ്രെയിംകളും ഒരു പെയിന്റിംഗ് പോലെ മനസ്സിന്റെ ഭിത്തിയില്‍ അലങ്കരിച്ചു തരുന്നു .. സിനിമ സംവിധായകന്റെ കല എന്നു ബ്ലെസ്സി തെളിയിക്കുന്നു.
സൂക്ഷ്മത കുറവിനാല്‍ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ഏതു നിമിഷവും ലംഘിച്ചു പോയേക്കാവുന്ന ഒരു കഥാ ഘടനയാണ് ബ്ലെസ്സി കയ്യടക്കതിനാല്‍ മികച്ചതാക്കുന്നത് . സംവിധായകന് തന്നെ തിരക്കഥയും എഴുതുന്നത് സിനിമയ്ക്ക്കൂ ടുതല്‍ പൂര്‍ണത കിട്ടും ,അനുപം ഖേരിന്റ്റെ dubbing മാത്രം കല്ലുകടിയായി .ശ്വാസോച്വാസത്തിലെ ചെറിയ ഇടവെലകളിലാണ് ജീവിതവും മരണവും ഉള്ളത് എന്നിങ്ങനെയുള്ള ചിന്തോദീപകമായ വരികള്‍..മികച്ചതാണ് .കഥക്ക് വേണ്ടി മോഹന്‍ലാലിനെ വീല്‍ ചെയരിളിരുത്താന്‍ ബ്ലെസി കാണിച്ച ധൈര്യവും മരം ചുറ്റാന്‍ പോലും കഴിയാതെ അതിലിരിക്കാന്‍ ലാല്‍ തയ്യാറായതും മലയാള സിനിമക്ക് മുതല്‍കൂട്ടാണ് ...വടക്കുനോക്കി യന്ത്രത്തിലെ ദിനെശ നില് നിന്നും പ്രൊഫ മാത്യൂസിന്റെ ഹൃദയവിശാലതയിലെക്കുള്ള മലയാളിയുടെ വികാസ പരിണാമത്തിനു ഈ സിനിമയും ബ്ലെസ്സിയും നാന്ദി കുറിക്കട്ടെ ...
ഇതിലെ ഗാനങ്ങളെ കുറിച്ച് ചിലത് കൂടി
o n v ഈ പ്രയാധിക്യതിലും എത്ര മനോഹരമായി പ്രണയത്തെ വരികളില്‍ പകര്‍ത്തുന്നു ..മലയാളത്തിന്റെ സുകൃതമീ കവി ..വരികളുടെ ആത്മാവറിഞ്ഞ സംഗീതവും ..
piano യും clarnet ഉം വളരെ ഭംഗിയായി ജയചന്ദ്രന് ഉപയോഗിച്ചിരിക്കുന്നു ...
ആ വരികളും ഇവിടെ ചേര്‍ക്കുന്നു
പാട്ടില്‍
ഈ പാട്ടില്‍
ഇനിയും നീ ഉണരില്ലേ
ഒരു രാപ്പാടി പാടും ഈണം കേട്ടതല്ലേ
പനിനീര് പൂക്കള്‍ ചൂടി രാവുറങ്ങിയില്ലേ..
എന്‍ നെന്ചിലൂറും ഈ പാട്ടില്‍ ഇനിയും നീ ഉണരില്ലേ ...
സാഗരം മാറിലേറ്റും കതിരോന്‍ വീണെരിഞ്ഞു
കാതരേ നിന്റെ നെഞ്ചില്‍ ഏരിയും സൂര്യനാരോ
കടലല തുടു നിറമാര്‍ന്നു നിന് കവിളിലും അരുണിമ പൂത്തുവോ
പ്രണയമോര സുലഭ മധുരമാം നിര്‍വൃതി
ഒഴുകും പാട്ടില്‍ ...
ആയിരം പൊന്‍ മയൂരം കടലില്‍ ന്നൃത്തമാടും
ആയിരം ജ്വാലയായി കതിരോന്‍ കൂടെയാടും
പകലോളി ഇരവിനെ വേല്ക്കുമി
മുകിലുകള്‍ പറവകള്‍ വാഴ്ത്തിടും
പ്രണയമോരസുലഭ മധുരമാം നിര്‍വൃതി
കുളിരിന് കൂട്ടില്‍ ഈ കൂട്ടില്‍ ഇനിയും നാം അണയില്ലേ...