2000 ത്തില്‍ പുറത്തിറങ്ങിയ . ഹേ റാം എന്ന കമല്‍ ഹാസന്റെ ശക്തമായ ഒരു സിനിമയെ വിശ്വരൂപം എന്ന പുതിയ വിവാദത്തില്‍ ഓര്‍ക്കുന്നു...
ഹേ റാം ..കമല്‍ ഹാസ്സന്‍ 12 വര്‍ഷങ്ങള്‍ക്കു മുന്‍പ് വിവാദങ്ങളുണ്ടാക്കിയ ചിത്രമായിരുന്നു . അന്ന് ഗാന്ധിജിയെ വികലമായി ചിത്രീകരിച്ചു എന്ന് പറഞ്ഞു Indian national congress ഈ സിനിമ തടസ്സപ്പെടുത്താന്‍ ശ്രമിച്ചിരുന്നു ,തുടര്‍ന്ന് BJP യും സന്‍ഘുകളും ഗാന്ധി വധത്തിന്റെ പ്രശ്നങ്ങളെ ചൊല്ലിയും വിവാദമാക്കിയിരുന്നു ..എന്നാല്‍ ആ സിനിമയും ഗാന്ധിവധവും ഒരു തരം മത തീവ്രവാദത്തിന്റെ പരിണിത ഫലവും അത്തരം മതാനുയായികള്‍ മാനസ്സന്തരപെടേണ്ടവരാണെന്നുമുള്ള കമലിന്റെ ദ്രിശ്യ വായന അന്നും വലിയ കൊളിളക്കമുണ്ടാകിയിരുന്നു ഹിന്ദു മത ഭ്രാന്തനായ ഗോഡ്സേആയിരുന്നു ഹേ റാമില്‍ ലക്ഷ്യമെങ്കില്‍ മുസ്ലിം മത വിശ്വാസി ആയ ബിന്‍ ലാദന് ആണ് വിശ്വരൂപത്തിന്റെ ലക്ഷ്യം ....box office ഹിറ്റ് ആകാഞ്ഞ ഇന്നും കാലിക പ്രസക്തി യുള്ള അധികമാരും ശ്രദ്ധിക്കാതിരുന്ന സിനിമയുടെ ചുരുക്കം ഇങ്ങനെ .....ഹേ റാമില്‍ സാകേത് റാം എന്ന ബ്രാഹ്മണന്റെ വേഷത്തില്‍ വന്ന കമലും അംജദ് അലി ഖാന്റെ വേഷത്തില്‍ ഷാരൂഖും പുരാവസ്തു വകുപ്പില്‍ ബ്രിട്ടീഷ് archeologist Mortimer Wheeler നിര്‍ദേശത്തില്‍ 4000 വര്‍ഷം പഴക്കമുള്ള മോഹന്‍ ജദാരോ ഉത്ഖനനങ്ങളില്‍ സഹപ്രവര്‍ത്തകരായി ജോലി നോക്കിയിരുന്നവരായിരുന്നു തങ്ങള്‍ മനസ്സാ അനുകൂലിക്കാത്ത വിഭജനത്തെ തുടര്‍ന്ന് മോഹന്‍ ജദാരോ നിന്നിരുന്ന സ്ഥലം പാകിസ്ഥാന് കീഴില്‍ ആയപ്പോള്‍ പഠനങ്ങളും ഖനനങ്ങളും വേദനാജനകമായി നിര്‍ത്തി പിരിയെണ്ടി വരികയും തുടര്‍ന്ന് സാകേത് റാം; വര്‍ഗീയ ലഹളയുടെ ഭാഗമായി തന്റെ ഭാര്യ മരിക്കേണ്ടി വരുകയും ; പാകിസ്താൻ വിഷയത്തിൽ ഇന്ത്യയെ വഞ്ചിച്ച ഗാന്ധിജിയെ വധിക്കണമെന്ന പക്ഷക്കാരനായ ശ്രീരാം അഭ്യങ്കറിന്റെ വലയില്‍ വീഴുകയും ചില തെറ്റിധാരണകളുടെ പുറത്തു ഗാന്ധിജിയെ വധിക്കാനുള്ള ലക്ഷ്യം ഏറ്റെടുക്കുകയും തുടര്‍ന്ന് വീണ്ടും കണ്ടു മുട്ടുന്ന അംജദ് അലി ഖാന്റെ ഇടപെടലുകള്‍ മൂലം ഗാന്ധിജിയെ ശരിയായി മനസ്സിലാകുവാനും തുടര്‍ന്ന് മാനസാന്തരം സംഭവിക്കുകയും ചെയ്യുന്നു ഇതിനിടയില്‍ ഗോഡ്സെ ഗാന്ധിജിയെ വധിക്കുകയും സാകേത് റാം ഗാന്ധിയനായി ജീവിതം തുടരുകയും ജീവിതാന്ത്യത്തില്‍ ഒരു ആശുപത്രി യാത്രക്കിടയില്‍ ബാബരി മസ്ജിദ് തകര്‍ത്ത വാര്‍ഷികത്തിന്റെ ലഹളകളില്‍ ഇപ്പോളും മനം നൊന്തു മരണപ്പെടുന്നു .. ഇത്രയും തീവ്രമായ ചരിത്ര വസ്തുതകള്‍ സിനിമയിലൂടെ ധീരമായി പുനര്‍ വിചിന്തനം നടത്താന്‍ തുനിഞ്ഞ കമല്‍ ഹാസ്സന്‍ ആദരവ് അര്‍ഹിക്കപെടുന്നു ...ഒരു പക്ഷെ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു മാനസ്സാന്തരം വന്നിരുന്നുവെങ്കില്‍ ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ കളങ്കമായ ഗോഡ്സേ ഉണ്ടാവുമായിരുന്നില്ലെന്നും വായിച്ചെടുക്കാം ..പലപ്പോഴും തീവ്രവാദികളാക്കപെടുന്നവര്‍ വിചാരം നഷ്ടപ്പെടുന്ന വേളയില്‍ ആണ് ആയുധം എന്തുന്നത് .. 12 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടു വിഷയം മത തീവ്രവാദം തന്നെ ...any way tribute to his boldness still keeping