
"second show സിനിമ കണ്ടു ..എന്റെ മൂന്നു വയസ്സുള്ള മകന്റെ നിരൂപണം ...
കാര്‍ ഓടിച്ചു ..കത്തി വച്ച് ടാക് ടാക് മുറിച്ചു ..ഡിഷും ഡിഷും ഇടിച്ചു ..പിന്നെ തോക്ക് വച്ചു വെടിവച്ചു .....ഈ നാല് വരികളാണീ സിനിമ ..പക്ഷെ വളരെ വ്യത്യസ്തതയോടെ സംവിധാനം ചെയ്തിട്ടുണ്ട് ഒരു സുബ്രഹ്മണ്യപുരം മലയാളം റീമേക്ക് പോലെ തോന്നിച്ചു ..violence പ്രോത്സാഹിപ്പിക്കുന്ന കഥ അത്ര പുരോഗമാനപരമല്ല എന്ന് മാത്രം തോന്നി ..നവാഗതനായ ശ്രീനാഥ് രാജേന്ദ്രന് മലയാളത്തിന് ഭാവി വാഗ്ദാനമായി മാറിയേക്കാം..പണം ഉണ്ടാക്കാന്‍ കുറുക്കു വഴികള്‍ തേടുന്ന യുവത്വത്തെ കരുതിയാകാം ഇത്തരം കഥകള്‍ വരുന്നത് ..(ഇന്ത്യന്‍ റുപീ മറ്റൊരു ഉദാഹരണം ) ഒരിക്കലും അവസാനിക്കാത്ത പരമ്പര പോലെ ഈ സമൂഹത്തില്‍ നടന്നു വരുന്ന ഈ ആചാരം ഇനിയും നിരവധി സിനിമകള്‍ക്ക് ബീജാവാപത്തിനായി ഇവിടെ തന്നെ ഉണ്ടാകും എന്ന ക്ലൈമാക്സ് ആവര്‍ത്തിക്കുന്നു ..ജീവിക്കാന്‍ വേണ്ടി മരിക്കാന്‍ തയ്യാറാകുന്ന യുവത്വതെ ഉണര്‍ത്തുന്നതിന് പകരം അവരുടെ ഹീറോഇസം ചൂഷണം ചെയ്യുന്നു എന്ന് മാത്രം .. ചിത്രവിശേഷത്തിലെ ഹരീയുടെ 7 മാര്‍ക്കിനോട് പൂര്‍ണമായും യോജിക്കുന്നു ...