January 15, 2013

ടാ തടിയാ ..മഠയാ...

ഞാന്‍ ഇങ്ങനെയാണ് അതിനെന്താണു ഭായ്  ..


 "വാനം നീലയാണ്  ഭായ്
പാലം തൂണിലാണ്  ഭായ്
ഞാന്‍  ഇങ്ങനാണ്  ഭായ്
അതിനെന്താണു ഭായ് "

ഇലകള്‍ പച്ചയാണ്  ഭായ്
പൂക്കള്‍ മഞ്ഞയാണ് ഭായ്
ഞാന്‍ ഇങ്ങനാണ് ഭായ്
അതിനെന്താണ് ഭായ്

ലോകം ഉണ്ടയാണ്
ബുദ്ധി മണ്ടേലാണ്
ഈടെ പാമ്പുമുണ്ട്
ഈടെ പല്ലിയുണ്ട്
ഈടെ ഈടെ ചീങ്കണ്ണിയുണ്ട്
ഞാനുമുണ്ട് നീയുമുണ്ട് ഭായ്

പ്രാണന്‍ ശ്വാസമാണ്  ഭായ്
പോയാല്‍ പോയതാണ് ഭായ്
ഈ ആട്ടോം പാട്ടും നിന്നുപോകും ഭായ്
അതങ്ങനാണ് ഭായ്

ആഷിക് അബു മലയാളിയോട് ധൈര്യ സമേതം പിന്തുടരാന്‍ ആവശ്യപ്പെടുന്ന മുദ്രാവാക്യം ആണ്  " ടാ തടിയാ " എന്ന ചലച്ചിത്രം ,മലയാളി പ്രധാനമായും തന്റെ അഴകളവുകളിലും രൂപ ഭാവങ്ങളിലും വികസിതമായ   അസ്തിത്വം തേച്ചു മാച്ചു കളഞ്ഞു സുന്ദരനാകാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് , നമ്മുടെ അപകര്‍ഷതാബോധത്തിന്റെ ഹിമാലയന്‍ സൌധങ്ങളിലാണ്  പലരും കച്ചോടം പോടീ പൊടിക്കുന്നത് ;വട്ടായി പോകുന്നതും  നമ്മള്‍ തന്നെയാണ്  . അവിടെ വാനം നീലയാണെന്നും,  ഇലകളുടെ പച്ച നിറം തന്നെയാണ് അതിന്റെ അസ്തിത്വം എന്നും പൂക്കളുടെ നിറ വൈവിധ്യമാണതിന്റെ വ്യത്യസ്തത എന്ന തിരിച്ചറിയുമ്പോളാണ്, നമുക്ക് ഞാന്‍ ഇങ്ങനെ ആണെന്നും അതിനു  നിനക്ക് എന്താണെന്നും എന്റെ രൂപ വ്യത്യാസങ്ങള്‍ ചുരണ്ടി തിന്നരുതെന്നും ഘടാഘടിയന്മാരായ കമ്പനികളോട് ഉറക്കെ ആവശ്യപ്പെടാന്‍ കഴിയുന്നത് .       ഈ പഞ്ച്  തന്നെയാണ്  "ടാ  തടിയ" എന്നോട് പറഞ്ഞത് . പാമ്പും ,പല്ലിയും, ചീങ്കണ്ണിയും ഒക്കെ ഒരു മനസമാധാനക്കേടുമില്ലാതെ  വസിക്കുന്ന ഈ ഭൂമിയില്‍ അഴകളവുകളിലെ ദിവ്യാനുപാതമളന്നിരിക്കാതെ ജന്മസിദ്ധമായ കഴിവ് പ്രകടിപ്പിക്കാന്‍  ലേപനങ്ങളേശാത്ത  മണ്ടേലാണ്  ബുദ്ധി എന്ന് ഓര്‍മിപ്പിക്കേണ്ടി വരുന്നു .

  ഉയരക്കുറവിനും ,കഷണ്ടിക്കും ,നിറത്തിനും മുടിക്കും ഒക്കെ അപകര്‍ഷത്തോടെ നാം അനാകര്‍ഷകമെന്നു തോന്നുമ്പോള്‍  ആ തണലില്‍ ഉയരം വയ്ക്കുന്നതും നിറവും വണ്ണവും വയ്ക്കുന്നത് അണിയറയ്ക്ക്  പിന്നിലാണെന്ന് അറിയാന്‍ പരസ്യങ്ങളില്‍ ഇടതടവില്ലാതെ ചിന്ത വിശ്രമിക്കുമ്പോള്‍  നാം മറക്കുന്നു .. പലപ്പോളും അകക്കാമ്പിന്റെ ബലഹീനത മറയപ്പെടുന്നത് സൌന്ദര്യം എന്ന ആവരണത്തിലാണന്നതും; നമ്മള്‍ പണവും കാലവും നഷ്ടപ്പെടുത്തി പഠിക്കുന്നു; പഠിച്ചു കഴിഞ്ഞാലോ വൈവാഹികത പോലും വലിച്ചു കീറി കാറ്റില്‍ പറത്താനും രണ്ടാമതൊന്നു ചിന്തിക്കില്ല .
പരസ്യലോകത്തു  നിന്നും സിനിമയിലേക്കിറങ്ങിയ വേണുഗോപാലിലൂടെയാണ് ആഷിക്ക് തന്റെ നിലപാടുകള്‍ വളരെ സരസമായി  അവതരിപ്പിക്കുന്നത്‌. ഈ തീം ഗാനം ചിത്രത്തിലെ  "തീ " മൊത്തമായി ആവാഹിച്ചു രചിച്ചിരിക്കുന്നു . അഥവാ ഒരു ചലച്ചിത്രമൊന്നാകെ ഒരു ഗാനത്തി ലൊളിക്കുന്നു.  നൂറ്റൊന്നു തവണ ആവര്‍ത്തിക്കുന്നതിലൂടെ ഒരു നുണ സത്യമാക്കി യുദ്ധം വരെ നടത്താം എന്ന് തെളിയിച്ച ഹിറ്റ്‌ലറിന്റെ പിന്മുറക്കാര്‍ ജനപ്രിയ നായക/കി  വേഷത്തില്‍  വീട്ടിലെ കടിക്കുന്ന പട്ടി ആയ ടെലിവിഷനിലൂടെ നമ്മെ കബളിപ്പിക്കുംമ്പോള്‍  വളരെ ലളിതമായി ആടയാഭാരണങ്ങളില്ലാതെ ഈ വരികള്‍ നമ്മോട് ഏറ്റു പറയുകയാണ് സാഹിത്യപരമായി ഈ വരികളുടെ  കാവ്യ ഗുണങ്ങളും ഈ  തിരിച്ചറിവുകളുടെ പ്രഖ്യാപനങ്ങള്‍ തന്നെയാണ് .
ബിജിബാലിന്റെ സംഗീതവും പുതു തലമുറ പ്രേക്ഷകരോട് നീതി പാലിക്കുന്നു.

  സിനിമ കാണുന്നത് വരെ ഇതൊരു പിന്തിരിപ്പന്‍ ഗാനം ആണെന്നും യുവാക്കള്‍ തോന്നിയത് പോലെ നടക്കാനാഹ്വാനം ചെയ്യുന്ന ഗാനം ആണെന്നും ധരിച്ച ഞാന്‍ poke ചെയ്യപ്പെട്ടു ,അവിയല്‍ ബാന്റുകളുടെ അര്‍ത്ഥശൂന്യമായ ശ്രവണ സുഖങ്ങളില്‍ മുഴുകുന്ന യവ്വനത്തിനു തീര്‍ത്തും പരിചിതമായ ശൈലിയില്‍ അക്ഷരാഭ്യാസം നല്‍കാന്‍ വേണുഗോപാല്‍ ശ്ലാഘനീയമായ ശ്രമം നടത്തിയിട്ടുണ്ട് .
പുതു മുഖങ്ങളിലൂടെ ധീരമായി  പരീക്ഷണം നടത്തുവാന്‍ ആഷിക് കാണിക്കുന്ന ധൈര്യത്തിലാണ്  പുതു തലമുറ സിനിമകള്‍ "കല ജനത്തിന് വേണ്ടി "എന്ന ബാനറേന്തുന്നത് .
 ചിത്രസന്നിവേശം നടത്തിയ സാജനും, ഭവന്‍ കുമാറിനും  പ്രത്യേകം അഭിനന്ദനം .മറ്റു പല പക്ഷേകള്‍  ഉണ്ടെങ്കിലും ആസ്വാദ്യകരമായി ഒരു നന്മ മണക്കുന്ന ചലച്ചിത്രം നല്‍കുവാന്‍ ആഷികിനും ടീമിനും കഴിഞ്ഞു .മറ്റു പലരും മറന്ന എന്നാല്‍ പ്രശംസനീയമായ  YES ITS A NEW GENERATION SONG ,A NEW GENERATION SHOULD RISE  ഈ കവിതോദ്യമത്തിലൂടെ   'പ്രകാശം പരക്കട്ടെ '

21 comments:

  1. വളരെ നല്ല നിരൂപണം സജൂ. സിനിമയെ നന്നായി മനസ്സിലാക്കാന്‍ നിനക്ക് കഴിഞ്ഞു. അഭിനന്ദനങ്ങള്‍.

    ReplyDelete
  2. ഈ സോന്ഗ് ആദ്യം കേട്ട സമയത്ത് അമ്മായി ചുട്ട അപ്പത്തെക്കാളും മോശമായ ഒരു പാട്ട് എന്നാണു തോന്നിയിരുന്നു കാരണം അതിനു എന്താണ് ബായി ഞാനിങ്ങനെ യാണ് ബായി എന്ന് പറയുമ്പോള്‍ അത് ധിക്കാരവും ധാര്‍ഷ്ട്യവും കലര്‍ന്ന ഒന്നായി തോന്നി പക്ഷെ നിങ്ങളെ വിവരണത്തില്‍ നിന്നും മനസ്സിലായത് ഈ സിനിമ നല്ലൊരു സന്ദേശം നല്‍കുന്നു എന്ന് പറയുമ്പോള്‍ അത് സന്തോഷകരമായ ഒരു അറിവാണ്
    ബാക്കി കണ്ടതിനു ശേഷം പറയാം

    ReplyDelete
    Replies
    1. അതെ കൊമ്പന്‍ ജി ..ഞാനും അങ്ങിനെ തന്നെ ധരിച്ചത് പക്ഷെ സിനിമ എന്റെ ധാരണകളെ പൊളിച്ചു ..കുറച്ചു കാലങ്ങളായി വരുന്ന എല്ലാ ന്യൂ ജെന്‍ ഗാനങ്ങളും നമ്മള്‍ വട്ടാകുന്ന തരത്തിലാണ്...അതാണ്‌ ഞാന്‍ ഇങ്ങിനെ എഴുതിയത് അവിയല്‍ ബാന്റുകളുടെ അര്‍ത്ഥശൂന്യമായ ശ്രവണ സുഖങ്ങളില്‍ മുഴുകുന്ന യവ്വനത്തിനു തീര്‍ത്തും പരിചിതമായ ശൈലിയില്‍ അക്ഷരാഭ്യാസം നല്‍കാന്‍ വേണുഗോപാല്‍ ശ്ലാഘനീയമായ ശ്രമം നടത്തിയിട്ടുണ്ട് ..കമന്റിയതിനു പ്രത്യേകം നന്ദി ഇനി ഒന്ന് കൂടി ആ ഗാനം കേള്‍ക്കൂ

      Delete
  3. അഷിക് അബു എന്ന സിനിമ പിടുത്തക്കാരൻ ചിന്തിക്കുന്നത് കഴിഞ്ഞ പലരും ചിന്തിച്ചുകൊണ്ടിരിക്കുന്ന സിനിമകളേ കുറിച്ചേ അല്ലാ, അല്ലെങ്കിൽ ഇതിന്ന് മുമ്പ് ഓടി പഴകിയ ഒരു സിനിമാ സ്വപ്നമേ അല്ല അയാൾക്കുള്ളത്, ഒരു പ്രത്യേഗ രീതിയിൽ ചിന്തിക്കുന്നുമില്ല എന്നാണ്, പക്ഷെ അയാൾ ചിന്തിച്ചതാണ് ഞാനും നിങ്ങളും അവരും ഇവരുമെല്ലാം അടങ്ങുന്ന ഈ സ്ഥലം, അവിടെ നമ്മളുള്ള കഥകൾ നമ്മളിലൂടെ പറഞ്ഞപ്പോൾ ഒരു തെല്ല് അതിശയത്തോടെ ഞാനും നിങ്ങളും അതിനെ ന്യൂ ജെനറേഷൻ എന്ന് പേരിടേണ്ടി വന്നു, പക്ഷെ അത് ന്യൂ ജെനറേഷൻ അല്ല അത് ജനറൽ ആണ് വേറും ജനറൽ സിനിമ രൂപം, ഡ്രൊമാറ്റിക്കായി ഒന്നും ഇല്ലാതെ ജീവിതം സ്വപ്നവും സിനിമാറ്റോ ഗ്രാഫിയിൽ പറഞ്ഞപ്പൊ സ്വീകരിച്ചവർ തന്നെ ഇത് നിലനിൽക്കില്ലെന്നും പറഞ്ഞു, അതെ ഇത് നിലനിൽക്കില്ല പക്ഷെ ആഷിക് അബു എന്ന സംവ്വിധായകൻ ഉണ്ടാകും അയാൾ ഒരിക്കലും മറ്റൊരു 22 ഫീമൈൽ ചെയ്യുകയില്ല , അതെ അത് അയാൽ ഉണ്ടായിരിക്കുന്നത്, നാളെ അയാൾ ഒരിക്കലും ഒരു ഡാ തടിയ എടുക്കില്ല, അപ്പൊ നാളെ എന്ത് അന്ന ചോദ്യം തന്നെയാണ് അയളെയും നമ്മളേയും മറ്റൊന്നിലേക്ക് എത്തിക്കുന്നത്...........

    താങ്കൾ നന്നായിപറഞ്ഞു നല്ല ചിന്ത

    ReplyDelete
    Replies
    1. പറഞ്ഞതിനോട് യോജിക്കുന്നു ..വന്നു രണ്ടു വരി ചര്‍ച്ച ചെയ്തതിനു നന്ദി ഷാജു ..

      Delete
  4. തികച്ചും വസ്തുതാപരമായ ഈ കുറിപ്പ് നന്നായിട്ടുണ്ട് സജു ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി രഘുവേട്ടാ ഈ അതിര്‍ത്തിയിലും സേവനം അനുഷ്ടിച്ചതിനു നല്ല നമസ്കാരം

      Delete
  5. കൊള്ളാം നല്ല കുറിപ്പ്..

    ReplyDelete
  6. വ്യത്യസ്തമായ പ്രമേയം കൈകാര്യം ചെയ്യാന്‍ ആഷിക് അബു മുന്നിട്ടിറങ്ങുന്നത് നല്ല കാര്യം തന്നെ.

    നല്ല പോസ്റ്റ്

    ReplyDelete
  7. saju....very nicely done. sorry i can't type in malayalam ok. after reading this i actually feel like what i was thinking about this song was wrong. thank u saju, keep it up. good job.

    ReplyDelete
  8. ഈ നിരൂപണം വായിച്ചപ്പോള്‍ ഡാ തടിയാ കാണാനുള്ള ആഗ്രഹം ഒന്ന് കൂടി കൂടി........ ഈ ഗാനം വിപണി സൃഷ്ടിച്ചിരിക്കുന്ന സൗന്ദര്യ സങ്കല്പത്തെ വെല്ലു വിളിച്ചിരിക്കുന്നു ...... ...... നല്ല ഒരു നിരൂപണത്തിന് നന്ദി..............

    ReplyDelete
    Replies
    1. നന്ദി ..ആരെന്നറിയില്ലെങ്കിലും ..can send me mail my id is rsajutply@gmail.com

      Delete
  9. This comment has been removed by the author.

    ReplyDelete
  10. സജു പറഞ്ഞത് പോലെ സിനിമ കണ്ടതിനു ശേഷമാണ് ഗാനത്തിന്‍റെ ഉള്ളടക്കം സാരിയായ അര്‍ത്ഥത്തില്‍ ഉള്കൊള്ളനയത്........വളരെ നല്ല നിരൂപണം.......ശരിയാണ് ആ ഗാനമാണ് ഈ സിനിമയുടെ punch .... വിപണിയുടെ സൗന്ദര്യ സങ്കല്പത്തിന്റെ മന്ടെലുള്ള അടിയാണ് അഷിഖ് അബുവിന്‍റെ ഈ സിനിമ ........

    ReplyDelete