January 26, 2013

വിശ്വരൂപ വിവാദം ഹേ റാ മിലെക്കൊരു തിരിഞ്ഞുനോട്ടം





2000 ത്തില്‍ പുറത്തിറങ്ങിയ  . ഹേ റാം  എന്ന കമല്‍ ഹാസന്റെ ശക്തമായ ഒരു സിനിമയെ വിശ്വരൂപം എന്ന പുതിയ വിവാദത്തില്‍ ഓര്‍ക്കുന്നു...
ഹേ റാം ..കമല്‍ ഹാസ്സന്‍ 12 വര്‍ഷങ്ങള്‍ക്കു മുന്‍പ് വിവാദങ്ങളുണ്ടാക്കിയ ചിത്രമായിരുന്നു . അന്ന്  ഗാന്ധിജിയെ വികലമായി ചിത്രീകരിച്ചു എന്ന് പറഞ്ഞു Indian national congress ഈ സിനിമ തടസ്സപ്പെടുത്താന്‍ ശ്രമിച്ചിരുന്നു ,തുടര്‍ന്ന് BJP യും സന്‍ഘുകളും ഗാന്ധി വധത്തിന്റെ പ്രശ്നങ്ങളെ ചൊല്ലിയും  വിവാദമാക്കിയിരുന്നു  ..എന്നാല്‍ ആ സിനിമയും ഗാന്ധിവധവും ഒരു തരം മത തീവ്രവാദത്തിന്റെ പരിണിത ഫലവും അത്തരം മതാനുയായികള്‍ മാനസ്സന്തരപെടേണ്ടവരാണെന്നുമുള്ള കമലിന്റെ ദ്രിശ്യ വായന അന്നും വലിയ കൊളിളക്കമുണ്ടാകിയിരുന്നു  ഹിന്ദു മത ഭ്രാന്തനായ ഗോഡ്സേആയിരുന്നു ഹേ റാമില്‍ ലക്ഷ്യമെങ്കില്‍ മുസ്ലിം മത വിശ്വാസി ആയ ബിന്‍ ലാദന്‍ ആണ് വിശ്വരൂപത്തിന്റെ ലക്‌ഷ്യം  ....box office ഹിറ്റ്‌ ആകാഞ്ഞ ഇന്നും  കാലിക പ്രസക്തി യുള്ള അധികമാരും ശ്രദ്ധിക്കാതിരുന്ന സിനിമയുടെ ചുരുക്കം ഇങ്ങനെ .....ഹേ റാമില്‍ സാകേത് റാം എന്ന ബ്രാഹ്മണന്റെ വേഷത്തില്‍  വന്ന കമലും അംജദ്‌ അലി ഖാന്റെ വേഷത്തില്‍ ഷാരൂഖും പുരാവസ്തു വകുപ്പില്‍  ബ്രിട്ടീഷ്‌ archeologist Mortimer Wheeler നിര്‍ദേശത്തില്‍  4000 വര്ഷം പഴക്കമുള്ള മോഹന്‍ ജദാരോ ഉത്ഖനനങ്ങളില്‍ സഹപ്രവര്‍ത്തകരായി ജോലി നോക്കിയിരുന്നവരായിരുന്നു തങ്ങള്‍  മനസ്സാ അനുകൂലിക്കാത്ത വിഭജനത്തെ തുടര്‍ന്ന്  മോഹന്‍ ജദാരോ നിന്നിരുന്ന സ്ഥലം  പാകിസ്ഥാന് കീഴില്‍ ആയപ്പോള്‍  പഠനങ്ങളും ഖനനങ്ങളും വേദനാജനകമായി നിര്‍ത്തി പിരിയെണ്ടി വരികയും തുടര്‍ന്ന്  സാകേത് റാം; വര്‍ഗീയ ലഹളയുടെ ഭാഗമായി തന്റെ ഭാര്യ മരിക്കേണ്ടി വരുകയും  ; പാകിസ്താൻ വിഷയത്തിൽ ഇന്ത്യയെ വഞ്ചിച്ച ഗാന്ധിജിയെ  വധിക്കണമെന്ന പക്ഷക്കാരനായ ശ്രീരാം അഭ്യങ്കറിന്റെ വലയില്‍ വീഴുകയും  ചില തെറ്റിധാരണകളുടെ പുറത്തു ഗാന്ധിജിയെ വധിക്കാനുള്ള ലക്‌ഷ്യം ഏറ്റെടുക്കുകയും തുടര്‍ന്ന് വീണ്ടും കണ്ടു മുട്ടുന്ന അംജദ്‌ അലി ഖാന്റെ ഇടപെടലുകള്‍ മൂലം ഗാന്ധിജിയെ ശരിയായി മനസ്സിലാകുവാനും തുടര്‍ന്ന് മാനസാന്തരം സംഭവിക്കുകയും ചെയ്യുന്നു ഇതിനിടയില്‍ ഗോഡ്‌സെ ഗാന്ധിജിയെ വധിക്കുകയും സാകേത് റാം ഗാന്ധിയനായി ജീവിതം തുടരുകയും  ജീവിതാന്ത്യത്തില്‍ ഒരു ആശുപത്രി യാത്രക്കിടയില്‍ ബാബരി മസ്ജിദ്‌ തകര്‍ത്ത വാര്‍ഷികത്തിന്റെ ലഹളകളില്‍ ഇപ്പോളും മനം നൊന്തു മരണപ്പെടുന്നു  .. ഇത്രയും തീവ്രമായ  ചരിത്ര വസ്തുതകള്‍ സിനിമയിലൂടെ ധീരമായി പുനര്‍ വിചിന്തനം നടത്താന്‍ തുനിഞ്ഞ കമല്‍ ഹാസ്സന്‍ ആദരവ്‌ അര്‍ഹിക്കപെടുന്നു ...ഒരു പക്ഷെ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു മാനസ്സാന്തരം വന്നിരുന്നുവെങ്കില്‍ ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ  കളങ്കമായ ഗോഡ്സേ ഉണ്ടാവുമായിരുന്നില്ലെന്നും വായിച്ചെടുക്കാം ..പലപ്പോഴും തീവ്രവാദികളാക്കപെടുന്നവര്‍ വിചാരം നഷ്ടപ്പെടുന്ന വേളയില്‍ ആണ് ആയുധം എന്തുന്നത് .. 12 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടു വിഷയം മത തീവ്രവാദം തന്നെ ...any way tribute to his boldness still keeping

21 comments:

  1. കൊള്ളാം ആശംസകള്‍

    ReplyDelete
  2. ഹഹ കാലം പോയ കോലം..അന്ന് ഇതേ ആളിന്റെ സിനിമ തടസ്സപ്പെടുത്താന്‍ നിന്നവര്‍ ഇന്ന് ഇതേ ആളിന്റെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ സഹായം ചെയ്യുന്നു.....

    ReplyDelete
    Replies
    1. അത് തന്നെ ..മറക്കാന്‍ എന്തെളുപ്പം ഓര്‍മ്മകള്‍ ഉണ്ടായിരിക്കുന്നതല്ലോ വിഷമം ആചാര്യന് നന്ദി

      Delete
  3. Replies
    1. നന്ദി അബൂതി വന്നതിനു ..കുറിച്ചതിന്

      Delete
  4. കമലിന്‍റെ ദൃശ്യ വായന എന്ന് തിരുത്തുമല്ലോ. നന്നായിട്ടുണ്ട്. ഹേ റാം കണ്ടത് ബിരുദപഠന കാലത്തായിരുന്നു. സത്യത്തില്‍ അന്ന് ഒന്നും മനസ്സിലായിട്ടുണ്ടായിരുന്നില്ല. ഗാന്ധിയുമായി പുലബന്ധം പോലുമില്ലാത്തവര്‍ ആയിരുന്നു അന്നത്തെ പ്രതിഷേധക്കാര്‍. ഇന്ന് മറ്റൊരു കൂട്ടര്‍. എന്താണ് പ്രതിഷേധത്തിന് കാരണം. തിയേറ്ററുകള്‍ക്ക് മുന്‍പില്‍ ക്ഷുഭിതരായി നിന്ന യൗവ്വനങ്ങളില്‍ എത്രപേര്‍ക്ക് കാരണമറിയാം??????

    ReplyDelete
    Replies
    1. തിരുത്തി ...തന്നതിന് സന്തോഷം ഞാനും പണ്ട് കണ്ടിരുന്നത് അത്ര ആഴത്തിലല്ലായിരുന്നു ...ക്ഷുഭിത യൗവ്വനങ്ങളടെ ആഘോഷങ്ങളെ കക്ഷത്തിലാക്കിയതാര്..

      Delete
  5. ഇതില്‍ നിന്നോക്കെ നമ്മള്‍ മനസ്സിലാക്കേണ്ടത് ഇതില്‍ മത വികാരമോ? തേങ്ങയോ ഒന്നും അല്ല വൃണ പെടുന്നത് ചില തല്‍പര കക്ഷികളുടെ പേ കൂത്ത് മാത്രമാണ് ഇതൊക്കെ

    ReplyDelete
    Replies
    1. മൂസാക്ക പറഞ്ഞത് ശരിയാണ്..കൂട്ടത്തില്‍ ഹേ റാം എന്നാ സിനിമ കൂടുതല്‍ പഠനങ്ങള്‍ ആവശ്യപ്പെടുന്നു കൂടി ഉണ്ട് കമലിന്റെ വൈവിധ്യത എന്നതാണ് എന്റെ പോയിന്റ്‌

      Delete
  6. നല്ല പോസ്റ്റ്‌.........കേവലം ഒരു വിമര്സനം പോലും സഹിഷ്ണുതയോടെ നേരിടാന്‍ കഴിവില്ലാത്തവരാണോ മത വിശ്വാസികള്‍........മതവും സമുദായവും എല്ലാം ഇന്ന് ചിലരുടെ മാത്രം കുത്തകയായി മാറിയിരിക്കുന്നു .......അവര്‍ തീരുമാനിക്കുന്നതാണ് മത വിശ്വാസം

    ReplyDelete
    Replies
    1. അതെ രെതീഷ്..മതങ്ങള്‍ എന്തിനെ മനുഷ്യരെ തോക്കെടുപ്പിക്കുന്നു എന്നതാണ് കമല്‍ ഈ രണ്ടു സിനിമയിലൂടെയും പറയുന്നത് എന്ന് ഞാന്‍ കരുതുന്നു

      Delete
  7. മതം മറ്റൊരാളെ കുറ്റം പറയാനും പ്രതിഷേധിക്കാനും ഇന്നേ വരേ പഠിപ്പിച്ചിട്ടില്ല
    പ്രതിഷേധം മതപരമാകണം

    ReplyDelete
    Replies
    1. അതെ ഷാജു ..കുറിപ്പ്‌ ഇഷ്ടപ്പെട്ടു

      Delete
  8. നന്നായിട്ടുണ്ട്.

    ReplyDelete
  9. ഇന്നി സിനിമ എടുക്കുമ്പോള്‍ മതവും , പാര്‍ട്ടിയും , നേതാക്കളും സമ്മതിച്ചാല്‍ മാത്രം പ്രദര്‍ശിപ്പിച്ചാല്‍ മതി ..... കാലം പോണ പോക്കെ

    ReplyDelete
    Replies
    1. sensor boardല്‍ എല്ലാ ജാതിക്കും പ്രാതിനിധ്യം വേണം ...thx nidheesh

      Delete
  10. മതങ്ങള്‍ മനുഷ്യ ശിഷ്ട്ടി ആണെന്നും, ഒരു വര്‍ഗ്ഗ തിന്ടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ വേണ്ടി നിലനില്കുന്നതാണെന്നും മനസിലാക്കി വേണം നാം ഇത്തരം ചിത്രങ്ങളെ ഉള്ള്കൊള്ളആന്‌ .......

    ReplyDelete
  11. നന്നായിട്ടുണ്ട്.

    ReplyDelete