
മലയാള സിനിമയിലെ ഒരു ധീരമായ പരീക്ഷണമാണ് 22 FK
,തന്റെ കഴിഞ്ഞ സിനിമയില്‍ നിന്നും തികച്ചു വ്യത്യസ്തമായ ഒരു പ്രമേയം
മലയാളി മനപൂര്‍വം മറന്നു കളയുന്ന ജീര്‍ണിച്ച സാംസ്കാരിക പരിപ്രേക്ഷ്യങ്ങളുടെ ഭീദിതമായ ഫ്രെയിമുകള്‍ നമ്മുടെ ഓര്‍മകളിലേക്ക് ഒന്ന് അടുക്കി വയ്ക്കുകയാണ് ആശിഖ് 22 FK യിലൂടെ ചെയ്തിരിക്കുന്നത് .
സേഫ്റ്റി പിന്നുകള്‍ക്ക് വരുതിയിലാകാന്‍ കഴിയാത്ത തരത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന പുരുഷത്വത്തിന്റെ അഹങ്കാരങ്ങള്‍ക്ക് ഇനി കരിമൂര്‍ഖന്റെ വിഷവും ,operation knife ഉം വേണ്ടി വന്നേക്കാം ..
പുരുഷന്റെ മനസ്സില്‍ നാമ്പിടുന്ന ചെറിയ ചെറിയ ഗോവിന്ദചാമിത്വങ്ങളെയും മുളയിലെ നുള്ളാന്‍ ഇത്രയും ഭീകരമായി ചിത്രീകരിക്കേണ്ടി വരുന്നുണ്ട് അതും വളരെ മികച്ച ദ്രിശ്യങ്ങളിലൂടെ ഒട്ടും അശ്ളീലമാകാതെ സംവിധായകന് പകരുന്നുണ്ട് ..
rape ന്റെ ഭീദിതമായ അവസ്ഥ എത്ര പേരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ വിജയം ..
തന്റെ മദ്യപാന മികവിലൂടെ നായകനെ തോല്‍പ്പിക്കുന്ന ടെസ്സ ഇത്തരം മോഡേണ്‍ സവ്ഹൃദങ്ങളിലൂടെ ഒടുവില്‍ തോല്കപ്പെടുകയാണ് ഉണ്ടാവുക എന്ന പാഠവും തരുന്നുണ്ട് അല്ലാതെ പലരും നിരൂപിച്ചത് പോലെ കോട്ടയം സ്ത്രീകളെല്ലാം മദ്യപാനികളാണ് എന്ന് സംവിധായകന് അവഹെളിക്കുന്നില്ല ..
പ്രതാപ് പോത്തന്റെ ആക്രമണത്തിന് വിധേയമാകുംപോളും ചുമരില്‍ ആണിയടിക്കപ്പെട്ട നിലയിലെ യേശു ദേവന്റെ നിസ്സഹായത ..മതങ്ങള്‍ നല്‍കിയിരുന്ന സാംസ്കാരിക ഗുണങ്ങളുടെ ഇന്നത്തെ നിസ്സാഹയതയെ ചൂണ്ടി കാണിക്കുന്നുണ്ട് .
റീമയും ഫഹദും വളരെ നന്നായി അഭിനയിച്ചിട്ടുണ്ട് ..ഈ സിനിമ പകരുന്ന കരുത്തില്‍ പുതിയ പല ധീരമായ പരീക്ഷണങ്ങള്‍ക്കും വേണ്ടി കണ്ണ് തുറന്നിരിക്കാം ..ആശിഖ് അബുവിനും ടീമിനും അഭിനന്ദനങ്ങള്‍ .
സജൂ..
ReplyDeleteനല്ല നിരൂപണം. എങ്കിലും ആഷിക് അബുവിന്റെ കൈയില്‍ നിന്ന് ഇടയ്ക്കിടയ്ക്ക് എവിടെയൊക്കെയോ കഥാപാത്രങ്ങള്‍ നഷ്ടപ്പെട്ടു പോയിട്ടുണ്ടെന്ന് തോന്നി. കുറച്ചു കൂടി സുന്ദരമാക്കാമായിരുന്ന വിഷയമായിരുന്നു. എങ്കിലും നമ്മുടെ "പ്രഗത്ഭ" സംവിധായക പ്രതിഭകളെക്കാളും എന്തുകൊണ്ടും മികച്ച പ്രകടനം തന്നെയാണ് ആഷിക്കിന്റെത്..