
ഡയമണ്ട് നെക്ക്ലെസ് എന്ന സിനിമ ലാല്‍ ജോസിന്റെ രണ്ടാം ഭാവം എന്നാണു പരസ്യം ..
വല്യ കുഴപ്പങ്ങളില്ലാതെ കണ്ടുകൊണ്ടിരിക്കാം ..
സാമ്പത്തിക അച്ചടക്കം നഷ്ടപ്പെടുന്ന ഒരു ഉയര്‍ന്ന വരുമാനക്കാരന്റെ സാംസ്കാരിക അച്ചടക്കവും പോയാലുള്ള അവസ്ഥയാണ് ഈ സിനിമ ..
കഥാ തന്തുവായ ഈ ഡയമണ്ട് നെക്ക്ലെസ് സിനിമയില്‍ കടന്നു വരുന്നത് jos alukkaas നു വേണ്ടി ആണന്നു തോന്നിപ്പിക്കുന്ന രംഗങ്ങള്‍ ഉള്കൊള്ളിചിട്ടുള്ളതിനാല് തന്നെ അവരുടെ ഒരു പരസ്യം എന്ന നിലക്കും കാണാം ..
ഡയമണ്ടിനെ പ്രോല്‍സാഹിപ്പിക്കാന്‍ ജ്വല്ലറി ക്കാരുടെ കൊണ്ട് പിടിച്ച ശ്രമങ്ങള്‍ക്കും ,മാറി വരുന്ന ആഭരണ സങ്കല്പങ്ങള്ക്കും ഒരു ലാല്‍ ജോസ് സംഭാവന എന്നും പറയാം ...
ഇതു മാറ്റി നിര്‍ത്തിയാല്‍ അടി പിടിയും കൊലപാതകവും ഇല്ലാത്ത,അപ്രമാദിത്വങ്ങളില്ലാത്ത ഒരു കഥ നന്നായി അവതരിപ്പിച്ചിട്ടുണ്ട് ..പക്ഷെ പലതും കുറച്ചുകൂടി വിശ്വസനീയമാക്കാം ആയിരുന്നു എന്ന് തോന്നി ..
മലപ്പുറം ഭാഷ ഉപയോഗിക്കുന്ന ശുക്കൂര്‍ എന്നാ കഥാപാത്രത്തിന് നല്ല കയ്യടി കിട്ടുന്നുണ്ട് ..
വിദ്യാസാഗറിന്റെ 'നിലാമലരെ 'എന്ന ഗാനം മനോഹരമായി ശ്രീനിവാസ് പാടിയിരിക്കുന്നു ..
ചാപ്പാ കുരിശിന്റെ സംവിധായകനായ സമീര്‍ താഹിര്‍ വീണ്ടും ച്ഛായാഗ്രഹണത്തിലേക്ക് ഇറങ്ങി വന്നു വളരെ നന്നാ യി ദുബായിയുടെ നയന മനോഹാരിത പകര്‍ത്തുന്നു..
22 F K ക്ക് ശേഷം പ്രതികാര ദുര്ഗകളാകാന് കാത്തിരിക്കുന്ന മലയാളി സ്ത്രീകള്‍ക്കിടയിലേക്ക് വരുന്ന പുതിയ കഥ നോക്കിയാല്‍ ഒരു നായിക തന്റെ മാനത്തിന് പകരം നെക്ക്ലെസ് സ്വീകരിച്ചു പോകുന്നു ,മറ്റൊരാള്‍ തന്റെ മാനം നഷ്ടപ്പെടുത്തിയതിനു വിലയായി നെക്ക്ലെസ് ദാനം കൊടുക്കുന്നു ..
മലയാളി സ്ത്രീകള്‍ ലാല്‍ ജോസിനെയും ആശിഖ് അബുവിനെയും കുലങ്കഷമായി പഠിക്കട്ടെ...
ഒരു പക്ഷെ നമ്മുടെ സാംസ്കാരിക അന്തരീക്ഷത്തിനനുസരിച്ചാണോ അതോ ഒരു ട്രെന്‍ഡ് സെറ്റെര്‍ ആയിട്ടാണോ ഒരേ തരം കഥാപാത്രങ്ങള്‍ ഫഹദിനെ തേടി വരുന്നത് എന്ന ഒരു സംശയം മാത്രം ബാക്കി നില്ക്കുന്നു ..
very good crispy comments to the new DIAMOND NECKLES
ReplyDeleteപുതിയ സിനിമകളുടെ സ്ത്രീ പക്ഷ-വിരുദ്ധ നിലപാടുകളെ വിലയിരുത്തുമ്പോള്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായി പുറത്തിറങ്ങിയ മലയാള സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങള്‍ എന്തിനു വേണ്ടിയായിരുന്നു എന്ന് കൂടി ചിന്തിക്കേണ്ടതുണ്ട്...
ReplyDelete