June 30, 2012

ബാച്ച്ലര്‍ പാര്‍ട്ടി : ജീവിക്കാന്‍ എന്തിനു പാട് പെടുന്നു മരിക്കാന്‍ എത്ര എളുപ്പം










യുവാക്കളെ ഉണരുവിന്‍
സിഗരറ്റും മദ്യപാനവും പിന്നെ തോക്കും കൂടിയായാല്‍ നിങ്ങള്ക്ക് ബാച്ച്ലേഴ്സ് പാര്‍ടി നടത്താം എന്ന മഹത്തായ സന്ദേശം പകരുന്ന ഒരു സിനിമയാണിത് .
ബെർലിനിലെ കോൺറാഡ്‌ വോൾഫ്‌ ഹായ്‌ ഫിലിം സ്കൂളിൽ ഉപരിപഠനം നടത്തിയ ശേഷം അമല്‍ നീരദ്‌ തന്റെ ദേശീയ ചിഹ്നമായ തോക്കും തൂക്കി മലയാള സിനിമയെ വെടി വച്ച് കൊന്നു കൊണ്ടിരിക്കുകയാണ് .
തന്റെ ഈ നാലാമത്തെ ചിത്രത്തില്‍ ബുള്ളറ്റിന്റെ തൃശൂര്‍ പൂരമാണ് ഒരുക്കിയിരിക്കുന്നതു ,വില്ലന് മാത്രം വെടിയേല്‍ക്കുന്ന തോക്കുകള്‍ ഇദേഹത്തിന്റെ മാത്രം പ്രത്യേകതയാണ് ,
മനുഷ്യന്‍ ജീവന്‍ നിലനിര്‍ത്താനായി എല്ലാ ശ്രമങ്ങളും നടത്തുമ്പോള്‍ ചായ കുടിക്കുന്നത് പോലെ ആളെ കൊല്ലാനാവുമെന്നു നീരദ്‌ മോനോഹര ഫ്രെയിംകളിലൂടെ മലയാളിയുടെ കണ്ണും മനവും കുളിര്‍ക്കെ പറഞ്ഞു തരുന്നു.

തന്റെ മുന്‍ സിനിമകളായ ബിഗ്ബി ,സാഗര്‍ ഏലിയാസ്‌,അന്‍വര്‍ എന്നിവ കണ്ടിട്ടും മലയാളി ഗുണ്ടകള്‍ തോക്കെടുത്ത് തുടങ്ങിയില്ലെങ്ങില്‍ ഇതാ എന്റെ ബാച്ചിലര്‍ പാര്‍ട്ടി കാണൂ എന്ന ആത്മാര്‍ത്ഥമായ അപേക്ഷ കൂടിയാണിത്
കൊടി സുനി,കിര്‍മാനി മോനോജ് ,രജീഷ് തുടങ്ങിയ കൊട്ടേഷന്‍ സംഘങ്ങളുടെ ദുഖങ്ങളും പ്രയാസങ്ങളും ഇനിയും പറഞ്ഞു തീരാത്ത അമല്‍ നീരദ്‌ ഇനി എന്നാണു നരകത്തില്‍ നിന്നും ഭൂമിയിലേക്കിറങ്ങി വരുന്നത്

ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഭീകരമായ രാഷ്ട്രീയ കൊലപാതകങ്ങളെ പോലും ആര്‍ക്കും നിസ്സാരവല്‍കരിക്കാനുതകുന്ന ചലച്ചിത്ര വ്യഖ്യാന പിന്‍ബലം മനോഹരമായി രചിക്കുന്നതില്‍ നീരദ്‌ വിജയിക്കുന്നു . ഒന്നുകില്‍ നീരദിന് ബാല്യകാലത്ത് കിട്ടാതിരുന്ന ഏറ്റവും ആഗ്രഹമുള്ള കളിപ്പട്ടമാകാം തോക്ക് അതിനാലാകാം അതും വച്ച് സിനിമയില്‍ കളിച്ചുകൊണ്ടിരിക്കുന്നത് അല്ലെങ്കില്‍ ഉണ്ടയില്ലാതുണ്ടാക്കിവിടുന്ന സംവിധാന പാപ്പരത്തം തന്നെ.

പുസ്തകത്തില്‍ നിന്നും സിനെമയിലേക്കെത്തുംപോള്‍ കൈകാര്യം ചെയ്യുന്ന ഭാഷ ഒന്ന് സദാചാരീകരിച്ചാല്‍ പുതു തലമുറയുടെ കാമ്പുള്ള എഴുത്തുകാരായ ഉണ്ണിയും സന്തോഷും തിരക്കഥാരചനയിലെ പുതിയ പ്രതീക്ഷകളായെക്കാം, അശ്ലീലം പറഞ്ഞാല്‍ ന്യൂ ജനറേഷന്‍ സിനിമയായി എന്നാ ധാരണയും നല്ലതല്ല .

സ്ലോ മോഷനില്‍ വെടി വെയ്ക്കാന്‍ കഴിയില്ലെന്നും തന്റെ ഈ വെടിവെയ്പുല്‍സവങ്ങള്‍ പ്രേക്ഷകരുടെ ആരോഗ്യത്തിനു ഹാനികരമാണെന്നും കൂടി നീരദ്‌ അറിയേണ്ടതുണ്ട്


നിറതോക്കും ദുഷ്ടചിന്തകളുടെ ഒഴിയാത്ത ആവനാഴിയുമുള്ള താങ്കളുടെ അടുത്ത ചിത്രത്തിനായി മലയാള സിനിമ പേടിയോടെ കാത്തിരിക്കുന്നു

5 comments:

  1. "നിറതോക്കും ദുഷ്ടചിന്തകളുടെ ഒഴിയാത്ത ആവനാഴിയുമുള്ള താങ്കളുടെ അടുത്ത ചിത്രത്തിനായി മലയാള സിനിമ പേടിയോടെ കാത്തിരിക്കുന്നു.."

    ഇതു മാത്രമേ എനിക്കും പറയാനുള്ളൂ.

    ReplyDelete
  2. കേട്ടറിഞ്ഞതു കൊണ്ട് കൊല്ലപ്പെടാൻ പോയില്ല

    ReplyDelete
    Replies
    1. താന്കള്‍ അതുകൊണ്ട് രക്ഷപെട്ടു പക്ഷെ മലയാള സിനിമ ഇനിയും രക്ഷപെട്ടിട്ടില്ല ..കമന്റിനു നന്ദി

      Delete
  3. മരം ചുറ്റി പ്രണയവും കൊച്ചു വർത്തമാനങ്ങളും ജീവിത ഗന്ധിയുമായ കഥകളുമായി വന്ന നല്ല സിനിമകളുടെ കാലം കഴിഞ്ഞുവോ... തോക്കും ബോംബും മദ്യവും അടിയും ഇടിയുമൊക്കെ ഉണ്ടെങ്കിലേ പടം വിജയിക്കൂ എന്ന മിഥ്യാധാരണ വെച്ചു പുലർത്തുന്ന കുറച്ച് സംവിധായകന്മാർ നമുക്കിപ്പോ ഉണ്ടല്ലോ... എന്തു പറഞ്ഞാലും പറയാനൊരു വാക്കും അവരുടെ കയ്യിലുണ്ട്... എല്ലാം ട്രെന്റ് ആണു പോലും ട്രെന്റ്......

    ReplyDelete
    Replies
    1. ഷെജീറിന്റെ അഭിപ്രായം വളരെ ശരിയാണ് ...പക്ഷെ ഇതൊരു ട്രെന്‍ഡ് സെറ്റെര്‍ അല്ല പൊതുവിലുള്ള ട്രെന്‍ഡില്‍ നിന്നും സെറ്റ്‌ ചെയ്തു എടുക്കുന്നു എന്ന് മാത്രം ..അഭിപ്രായത്തിനു നന്ദി

      Delete